ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല കവർന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എറിയാട് വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു.
എറിയാട് അറപ്പപ്പുറം റോഡിൽ കാദിരിയ്യപള്ളിക്ക് സമീപം
പടിഞ്ഞാറെ വീട്ടിൽ സിദ്ദീഖ് മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്.
സിദ്ദീഖ് മാസ്റ്ററുടെ ഭാര്യ
സൈദാബിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സൈദാബിയുടെ കഴുത്തിലെ മാല കവരുകയായിരുന്നു.
ഇവർ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
സമീപ പ്രദേശത്ത് വടക്കെവീട്ടിൽ ഷറാഫ്, കൊല്ലിയിൽ അബ്ദുൾ സലാം എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
Leave A Comment