വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്ത് മോഷണം പതിവാക്കിയയാൾ വലയിൽ
തൃശൂർ: വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്ത് വിശ്വസ്തത പിടിച്ചു പറ്റി മോഷണം പതിവാക്കിയ പ്രതി പിടിയിൽ
കേരളത്തിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്ത് അവിടെ നിന്ന് പണവും മറ്റും മോഷ്ടണം പതിവാക്കിയ സുജിൻകുമാർ (31) ഉഷ ഭവൻ കൂടൽ പത്തനംതിട്ട എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസും നെടുപുഴ പോലീസും ചേർന്ന് ആലുവ അത്താണിയിൽ നിന്ന് പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങൾ ജോലിക്കാരെ ആവശ്യമുണ്ട് എന്ന OLX ലൂടെയുള്ള പരസ്യം വഴിയാണ് പ്രതി ജോലിക്ക് എത്തിയിരുന്നത്. ഒരു മാസത്തോളം വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്ത് അവിടുത്തെ വിശ്വാസം പിടിച്ചു പറ്റി അവിടെ നിന്നും പണവും മറ്റും മോഷണം നടത്തുകയാണ് പ്രതിയുടെ മോഷണ രീതി. കൂർക്കഞ്ചേരിയിലെ ഒരു സ്ഥാപനത്തിൽ ഇതേ രീതിയിൽ ജോലിചെയ്ത് അവിടെ നിന്നും 58,000 രൂപ മോഷണം ചെയ്ത സംഭവത്തെ തുടർന്നാണ് നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടർന്ന് പ്രതി അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ അഞ്ചുവർഷമായി വീടുമായി യാതൊരു ബന്ധവുമില്ലെന്നും, ഇതേ രീതിയിൽ തട്ടിപ്പുനടത്തി കിട്ടുന്ന പണം മുഴുവനും ലോട്ടറിയെടുക്കാനായി ചെലവഴിക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.
അന്വേഷണ സംഘത്തിൽ നെടുപുഴ സബ് ഇൻസ്പെക്ടർ കെ. അനുദാസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ ബാബു, ഷാഡോ പോലീസ് വിഭാഗം സബ് ഇൻസ്പെക്ടർ എൻ.ജി സുവ്രതകുമാർ, പി.എം റാഫി, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ പഴനി സ്വാമി, സിവിൽ പോലീസ് ഓഫീസറായ വിപിൻദാസ് എന്നിവരും ഉണ്ടായിരുന്നു.
Leave A Comment