ക്രൈം

കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീടുകളിൽ മോഷണശ്രമം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിൽ അടച്ചിട്ട വീടുകളിൽ മോഷണശ്രമം.
തിരുവള്ളൂർ തെക്ക് വശം കാരേക്കാട്ട് സുരേഷ്, പാറയിൽ ലത്തീഫ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രണ്ട് വീടുകളിലും ആൾ താമസമുണ്ടായിരുന്നില്ല.
ഇന്ന് വൈകീട്ട് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സുരേഷിൻ്റെ വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് അകത്തെ മുറികളിലെ അലമാരകളും മറ്റും തുറന്നുവെങ്കിലും വില പിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല.ലത്തീഫിൻ്റെ വീട്ടിലും സമാനമായ രീതിയിലാണ് മോഷണശ്രമം നടന്നത്.

Leave A Comment