ക്രൈം

കൈപ്പമംഗലത്ത് ഒന്നേ കാൽ കിലോ കഞ്ചാവുമായി പ്രതിയും സഹായിയും പിടിയിൽ

കൈപ്പമംഗലം:ഒന്നേ കാൽ കിലോ കഞ്ചാവുമായി   പ്രതിയും സഹായിയും പിടിയിൽ.  പുറനാട്ടുകര  കുരിശിങ്ങൽ  പ്രിന്റോ  ,പോഴൻകാവ് കഴുതോത്ത് സബിത്ത് എന്നിവരാണ് പേരാമംഗലം പോലീസ് പിടിയിലായത്.വധശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് പ്രിന്റോ.വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ ഉള്ള മയക്കുമരുന്ന് വിൽപ്പന നടക്കുന്നു എന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്  നടത്തിയ  നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കർ, 
എസ് ഐ മാരായ രവികുമാർ, സൂരജ്, സുനിൽ പിസി, പ്രദീപ് സി 
ആർ , എ എസ് ഐ  സൈറബാനു,ജി എസ് സി പി ഒമാരായ ബിജു സി കെ , ജോസഫ്,   ഗിൽബർട്ട്,ഷിന്റോ നിഷാന്ത് എ ബി ,  എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്.

Leave A Comment