ക്രൈം

വ്യാജ സ്വർണ്ണം പണയം വച്ച് പണം വാങ്ങി; മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കൊടകര: വ്യാജ സ്വർണ്ണം പണയം വച്ച് പണം വാങ്ങിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ. ചാലക്കുടി പോട്ട  കാട്ടുമറ്റത്തിൽ വിജയനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊടകര പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. മുൻ ഡിവൈഎസ്പിയായിരുന്നു. 

കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്ക് അതികൃധരുടെ പരാതി അനുസരിച്ചായിരുന്നു നടപടി. 10 മാസം 144.5 ഗ്രാം വ്യാജ സ്വർണ്ണം സഹകരണ ബാങ്കിൽ പണയം വച്ച് 5,48,000 രൂപയാണ് മുൻ ഡിവൈഎസ്പി യായ വിജയൻ കൈപ്പറ്റിയത്.  ഇതിനിടെ രണ്ട് തവണ ഇയാൾ പണയം  പുതുക്കുകയും ചെയ്തിരുന്നു. വ്യാജനെ എളുപ്പം തിരിച്ചറിയാതിരിക്കാൻ ചെമ്പ് ആഭരണങ്ങൾ നേരിയ  സ്വർണ്ണ തകിടിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു. 

ബാങ്കിന്റെ പതിവ് പരിശോധനയിൽ യാദൃശ്ചികമായാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്

Leave A Comment