കൈതോലപ്പായ വിവാദം: ജി. ശക്തിധരൻ പോലീസ് മുൻപാകെ ഹാജരായി
തിരുവനന്തപുരം: കൈതോലപ്പായയിൽ 2.35 കോടി രൂപ ഉന്നത നേതാവ് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. മൊഴി നൽകാനായി കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ മുൻപാകെ ജി. ശക്തിധരൻ രാവിലെ ഹാജരായി.ശക്തിധരന്‍റെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാൻ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
ആരോപണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ സ്റ്റുവർട്ട് കീലറുടെ ഓഫീസിൽ വച്ചാണ് മൊഴിരേഖപ്പെടുത്തുന്നത്. ശക്തിധരനിൽ നിന്നും മൊഴിയെടുത്ത ശേഷം പിന്നീട് ബെന്നി ബഹനാൻ എംപിയിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തും.
Leave A Comment