കൈംബ്രാഞ്ച് ചമഞ്ഞ് തട്ടിപ്പ്; മധ്യവയസ്കനെ പിടികൂടി
ചെറായി: കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മധ്യവയസ്കനെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിലേല്പിച്ചു. നായരമ്പലം കുരുടൻപറമ്പിൽ ഹൈദ്രോസ് മകൻ ഷിയാസ് (57) ആണ് പിടിയിലായത്. പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ഞാറക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുഴുപ്പുളളി ബീച്ചിലെത്തിയ പതിനേഴുകാരനെയും സുഹൃത്തുക്കളെയും താൻ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടുകയും മൊബൈൽഫോൺ കവരാൻ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തെന്നുമാണ് കേസ്. കുട്ടികളുമായി ബീച്ചിൽ തർക്കം തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ടതും ആളെ പിടികൂടി പോലീസിലേൽപിച്ചതും.
കാക്കിപാന്റും പോലീസ്ഷൂവും കാക്കി സോക്സുമാണ് ഇയാൾപതിവായി ധരിക്കുന്നതത്രേ. തുടർന്ന് വൈപ്പിനിലെ ബീച്ചുകളിലെത്തുന്ന കമിതാക്കളെയും വിദ്യാർത്ഥികളെയും മറ്റും പോലീസ് ആണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു.
Leave A Comment