നാലുവയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും
.ചാലക്കുടി: നാലുവയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.മറ്റത്തൂർ ചെമ്പുച്ചിറ നന്ദിപുലം ബൈജുവിനാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 1 വർഷം അധികതടവിനും ശിക്ഷിച്ചു.പ്രതിയുടെ വീട്ടിൽ പ്രതിയുടെ മകൾക്കൊപ്പം കളിക്കാൻ വന്ന നാലുവയസ്സുകാരിയെ പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു . വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല . പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി നടത്തിയ ലൈംഗീകാതിക്രമം അറിഞ്ഞത്. 2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ ജില്ലാ നിയമ സഹായ അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. വെള്ളികുളങ്ങര മുൻ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കെ.പി.. മിഥുനാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ്.ടി. ബാബുരാജ് ഹാജരായി.
Leave A Comment