ക്രൈം

കയ്‌പമംഗലം കൂരിക്കുഴി ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍

കയ്‌പമംഗലം: കയ്‌പമംഗലം കൂരിക്കുഴി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കൂരിക്കുഴി സ്വദേശി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്ത് (36 ) നെയാണ് കയ്‌പമംഗലം എസ്.എച്ച്.ഒ സൂരജും സംഘവും അറസ്റ്റ് ചെയ്‌തത്‌. 

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൂരിക്കുഴി ക്ഷേത്രത്തിലെ 2 ഭണ്ഡാരങ്ങൾ രഞ്ജിത്ത് കവർന്നത്. തുടർന്ന് പണവുമായി പോകുന്നതിനിടെ ഇയാൾ ഹൈവേ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു.

ഇതേ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നതിന് നേരത്തെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Leave A Comment