10 മിനി ലോറിയും മൂന്ന് ജെസിബിയും പിടികൂടി
അങ്കമാലി: അനധികൃത മണ്ണ് കടത്ത് നടത്തിയ 10 മിനിലോറിയും മൂന്ന് ജെസിബിയും അങ്കമാലി പോലീസ് പിടികൂടി.
പുളിയനത്തുനിന്ന് ഒരു ജെസിബിയും അഞ്ച് മിനിലോറിയും മൂക്കന്നൂരില്നിന്ന് രണ്ട് ജെസിബിയും അഞ്ച് മിനിലോറിയുമാണ് പിടികൂടിയത്.
കാലടി ഭാഗത്തേക്കാണ് മണ്ണ് കടത്തിയത്. ഇന്‍സ്പെക്ടര്‍ പി. ലാല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave A Comment