ക്രൈം

വടികൊണ്ടടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: റോഡിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് വടികൊണ്ടടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മേത്തല എരിശ്ശേരിപ്പാലം കൈപ്പോത്ത് വീട്ടിൽ സായന്ത്, കുന്നംകുളം വാക്കടവീട്ടിൽ .പ്രജിൽ , എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് മേത്തല ആറാട്ടുകടവ് കുരിയപറമ്പിൽ സ്ട്ടീഫന്റെ വീടിന് മുന്നിൽ ഒച്ചയും ബഹളവും വച്ചത് ചോദ്യം ചെയ്ത സ്ട്ടീഫനെയും , മകനെയും മരവടികൊണ്ട് അടിച്ച് ഗുരുതരപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.  

കേസിലെ മറ്റൊരു പ്രതിയായ പറമ്പികുളങ്ങര കോണത്ത് വീട്ടില്‍ സുമിൽ ഒളിവിലാണ്. ഇൻസ്പെക്ടർ ഇ. ആർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രവികുമാർ, ആൻറണി ജിംബിൾ, എ.എസ്.ഐ ജഗദീഷ്, സി.പി.ഓ ജാക്സൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment