ക്രൈം

വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറിയാട് യുബസാർ സ്വദേശി അരീപ്പുറത്ത് നാജുമുദ്ദീൻ (34) ആണ് അറസ്റ്റിലായത്. സംഭവം നടന്നത് രാത്രി സമയം ആയതിനാല്‍ പ്രതിയെ കണ്ടെത്തുന്നത് വെല്ലുവിളി ആയിരുന്നു. 

നിരവധി പ്രദേശവാസികളെയും, സംശയിക്കാവുന്ന ആളുകളേയും ചോദ്യം ചെയ്തും, സമീപ പ്രദേശത്തെ സി സി ടി വികൾ പരിശോധിച്ചും മറ്റും അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടാനായത്. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ രവികുമാർ, സി.പി.ഒ മാരായ രാജൻ സി.ടി, ഗോപകുമാർ പി.ജി, ധനേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment