പീഡനം: വാർഡൻ പിടിയിൽ
വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി കാരുണ്യ ഭവൻ ഓർഫനേജിലെ അന്തേവാസികളായ മൂന്ന് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയയാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥാപനത്തിലെ വാർഡനായ മലപ്പുറം ചേക്കോട് ആമ്പിക്കല്ലൂർ ഉൾപില്ല വീട്ടിൽ അലവിക്കുട്ടി -39 ആണ് അറസ്റ്റിലായത്. എടവനക്കാട് നജത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ അധികൃതർ ഞാറക്കൽ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടികളിൽനിന്ന് മൊഴിയെടുത്ത് കേസെടുക്കുകയുമായിരുന്നു. വാർഡനെ മലപ്പുറത്തുള്ള വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment