വാക്കുതര്‍ക്കത്തിനിടെ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ് വയോധികന്‍ മരിച്ചു
ചാലക്കുടി: വാക്കുതര്‍ക്കത്തിനിടെ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ് വയോധികന്‍ മരിച്ചു. കുറ്റിച്ചിറ പൊന്നാമ്പിയോളി മാളിയേക്കല്‍ വീട്ടില്‍ ഔസേപ്പ്(70)ആണ് മരിച്ചത്. അടിപിടിയില്‍ തലയ്ക്ക് പരിക്കേറ്റ തോട്ടിയാന്‍ വീട്ടില്‍ ജോബി(52)യെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനി വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം.വീടിന് സമീപം ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. ഇതിനിടെ ഔസേപ്പ് കമ്പിവടിയെടുത്ത് ജോബിയെ അടിക്കുകയും ജോബി കമ്പിവടി പിടിച്ചുവാങ്ങി ഔസേപ്പിനെ തിരിച്ചടിച്ചതായും പറയുന്നു. തലയ്ക്കടിയേറ്റ ഔസേപ്പ് നിലത്ത് വീഴുകയും മരണം സംഭവിക്കുകയും ചെയ്തു. വെള്ളിക്കുളങ്ങര പോലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment