ഓപ്പറേഷൻ ഡി. ഹണ്ട് ലഹരിവേട്ട; ഏറ്റവും കൂടുതൽ അറസ്റ്റ് കൊച്ചിയിൽ, 246 കേസുകൾ
തിരുവനന്തപുരം: ലഹരി കടത്തുകാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലിസിന്റെ പരിശോധന. ഓപ്പറേഷൻ ഡി.ഹണ്ട് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ലഹരി കടത്തുകരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളിലും താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ പരിശോധന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത കുമാറിനായിരുന്നു ഏകോപനം.1373 സ്ഥലങ്ങളിൽ പരിശോധന നടത്തി. 244 പേരെ അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങലിൽ നിന്നും ലഹരി വസ്തുക്കളെ കൂടാതെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നവരെയും പിടികൂടി. 246 കേസുകള്‍ രജിസ്റ്റർ ചെയതതായി പൊലിസ് അറിയിച്ചു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിഷ, ബ്രൗണ്‍ ഷുഗർ എന്നിവ കൂടാതെ മററ് ലഹരി വസ്തുക്കളും പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. 61 പേരെ അറസ്റ്റ് ചെയ്തു, ആലപ്പുഴയിൽ 45ഉം, ഇടുക്കിയിൽ 32 പേരെയും അറസ്റ്റ് ചെയ്തു. ഇൻറലിജൻസ് ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബം അറിയിച്ചു. ഇതിനായി റെയ്ഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരിസംഘങ്ങളെക്കുറിച്ചുള്ള പട്ടിക റെയ്ഞ്ച് ഡിഐജിമാർ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷൻ ഡി.ഹണ്ടിനായി പ്രത്യേക സ്ക്വാഡുകളും നിലവില്‍വന്നിട്ടുണ്ട്.
Leave A Comment