ക്രൈം

ചാലക്കുടിയിൽ ഇരുമ്പ് കമ്പികൾ മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

ചാലക്കുടി: ദേശിയ പാത അടിപ്പാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികൾ മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. കൊരട്ടി മംത്തികുളം മണി (41) മൂർക്കനാട് വെങ്ങാട് ചെമ്മായത്ത് റജീദ് (38) എന്നിവരെയാണ് എസ് ഐമാരായ ഷാജു എടത്താടൻ, സി.വി. ഡേ വീസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് കമ്പികൾ മോഷ്ടിച്ചു കൊണ്ടു പോകുന്നത് തൊഴിലാളികൾ കണ്ടു. ഉടനെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സൗത്ത് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടി കൂടിയത്.

 എ എസ് ഐ ലിയാസ് , സി പി ഒ മാരായ അരുൺ കുമാർ സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment