മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
കൊടകര: നെല്ലായിയില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച ഒരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോതമംഗലം സ്വദേശി ഞാലിപറമ്പന്‍ പീറ്ററിനെയാണ് സ്ഥാപന ഉടമയും നാട്ടുക്കാരും കൂടി പിടികൂടി കൊടകര പോലീസില്‍ ഏല്‍പ്പിച്ചത്.നെല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തില്‍ ചൊവ്വാഴ്ച 3.30ഓടെയാണ് സംഭവം. 8ഗ്രാം തൂക്കംവരുന്ന വ്യാജ സ്വര്‍ണ്ണവളയാണ് ഇയാള്‍ പണയം വയ്ക്കാന്‍ ശ്രമിച്ചത്. ഇയാള്‍ സമാനമായ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Leave A Comment