ക്രൈം

ബൈക്കിൽ എത്തി വയോധികയെ ആക്രമിച്ച് മാല കവർന്നയാൾ പിടിയിൽ

പുല്ലൂർ: ബൈക്കിൽ എത്തി വയോധികയെ ആക്രമിച്ച് മാല കവർന്നയാൾ പിടിയിൽ. സെപ്റ്റംബർ 28ന് പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ മീറ്റിംഗ് കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59) എന്ന സ്ത്രീയെ അടിച്ചു വീഴ്ത്തി രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന കേസിൽ കുണ്ടുകുഴിപ്പാടം പണ്ടാരപ്പറമ്പിൽ വീട്ടിൽ ഭാസി മകൻ അമൽ (25) ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായി. 

സംഭവം നടന്ന ഉടനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ  നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പെട്ട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരാണ് കൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ കൊടും ക്രിമിനലായ പ്രതിയെ പിടികൂടിയത്. 

ബസ് ഇറങ്ങി തനിച്ച് പോകുന്ന സ്ത്രീകളെ പിന്തുടർന്ന് വിജനമായ സ്ഥലത്തു വെച്ച് അടിച്ചു വീഴ്ത്തി മാല കവരുന്നതാണ് ഇയാളുടെ രീതി. 

പ്രതിയുടെ പേരിൽ മണ്ണുത്തി, ചാലക്കുടി, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിൽ പത്തോളം സമാനമായ കേസുകൾ നിലവിലുണ്ട്.

Leave A Comment