ക്രൈം

വനിതാ പഞ്ചായത്ത് അംഗത്തെ അധിക്ഷേപിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

മതിലകം: സമൂഹമാധ്യമത്തിലൂടെ വനിതാ പഞ്ചായത്ത് അംഗത്തെ അധിക്ഷേപിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വാഴൂർ ലാലിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. 
ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യ ത്തിൽ വിട്ടു.

ശ്രീനാരായണപുരം പഞ്ചായത്തിലെ 21-ാം വാർഡ് മെംബറും ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമായ കൃഷ്ണേന്ദുവിനെതിരെയാണ് ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയത്.
കൃഷ്ണേന്ദു നൽകിയ പരാതിയിൻമേലാണ് പൊലീസ് കേസെടുത്തത്.

Leave A Comment