ക്രൈം

ഡ്രൈഡേയില്‍ കയ്പമംഗലത്ത് സഞ്ചരിക്കുന്ന ബാർ; ഒരാള്‍ പിടിയില്‍

കൂരിക്കുഴി : കയ്പമംഗലം കൂരിക്കുഴി പവർഹൗസ് നിന്നും അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശ മദ്യവും, ഒരു കെയ്സ് ബിയറും എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.

ഇളയരാംപുരയ്‌ക്കൽ വീട്ടിൽ 42 വയസ്സുള്ള സുനായി എന്ന് വിളിക്കുന്ന സുനിൽകുമാറിനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എ. വി. മോയിഷും സംഘവും അറസ്റ്റ് ചെയ്‌തത്. ഒന്നാം തിയതിയും രണ്ടാം തിയതി ഗാന്ധി ജയന്തി ദിനവും തുടർന്നുള്ള ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി മുന്നിൽ കണ്ടാണ് മദ്യം സ്റ്റോക്ക് ചെയ്തത്. വിളിക്കുന്ന ആളുകളുടെ ആവശ്യാനുസരണം കൂടിയ വിലയിൽ മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ സുനിൽകുമാർ.പി.ആർ,
ശിവൻ.സി.വി, അഫ്സൽ.എസ്, രിഹാസ്.എ.എസ്, തസ്‌നീം.കെ.എം, വിത്സൻ. കെ, എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment