ക്രൈം

ലോട്ടറി മോഷ്ടിച്ചയാൾ അറസ്റ്റിൽ

ചിറങ്ങര: ചിറങ്ങരയിൽ ലോട്ടറി വില്പന നടത്തുന്ന സുരേഷ് എന്നയാളുടെ ലോട്ടറി അടങ്ങിയ ബാഗ് മോഷ്ടിച്ച പോളി (54) നെയാണ് കൊരട്ടി പോലീസ് പിടികൂടിയത്. 29.09.2023 തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. ഉച്ചമയക്കത്തിലായിരുന്ന സുരേഷ് ഉറങ്ങുന്ന തക്കം നോക്കിയാണ് പ്രതി മോഷണം നടത്തിയത്. കൊരട്ടി എസ് എച് ഒ  ബി കെ അരുണിന്റെ നേതൃത്വത്തിൽ എ എസ് ഐ സതീശൻ, സി പി ഒ  ജിബിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment