പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒക്ടോബർ 25 ന് മാടവന ബദ്രിയ പള്ളിയിൽ നിസ്കരിക്കുവാൻ എത്തിയ ആൺകുട്ടിയെ ബാത്ത്റൂമിൽ വച്ച് ലൈംഗികമായ പീഡിപ്പിച്ച കേസിൽ അബ്ദുൾ ഖാദർ (59) , പന്തിയിൽ വീട്, പറമ്പികുളങ്ങര, മേത്തല വില്ലേജ് എന്നയാളാണ് അറസ്റ്റിലായത്.കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്.
ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്, എഎസ്ഐ തോമാസ്, സിപിഒ ജെമേഴ്സൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment