നിക്ഷേപത്തട്ടിപ്പ് : ഒളിവിൽ പോയ ചെമ്മണ്ണൂർ നിധി ഉടമ അറസ്റ്റിൽ
തൃശൂർ: പൊതു ജനങ്ങളിൽ നിന്നും അമിത പലിശ വാഗ്ദാനം നല്കി നിധി നിക്ഷേപമായും, കുറികളായും കോടിക്കണക്കിന് രൂപ കൈപറ്റി കാലാവധിയ്ക്കു ശേഷം തിരികെ നൽകാതെ സ്ഥാപനം പൂട്ടി ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ എം.ജി. റോഡിൽ പ്രവർത്തിച്ചിരുന്ന ചെമ്മണ്ണൂർ നിധി & ചെമ്മണ്ണൂർ കൂറീസ് സ്ഥാപന ഉടമയും ഗുരുവായൂർ പേരകം സ്വദേശിയുമായി അഡ്വ. ജെയ്സൺ ചെമ്മണ്ണൂരിനെയാണ് തൃശൂർ സിറ്റി ജില്ലാ സി ബ്രാഞ്ച് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങൾ കൈപറ്റി തിരിച്ചു നല്കാതെ വിശ്വാസവഞ്ചന ചെയ്ത് ചതി ചെയ്തതിന് റജിസ്റ്റർ ചെയ്തിട്ടുള്ള BANNING OF UN REGULATED DEPOSIT Act പ്രകാരമുള്ള 56- കേസുകൾ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ജില്ലാ സി- ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. ടി കേസുകളിലെ മുഖ്യ പ്രതിയായ അഡ്വ. ജെയ്സൻ ഒരു വർഷത്തോളമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അങ്കിത് അശോകൻ IPS ന്റെ നിർദ്ദേശ പ്രകാരം ടിയാന്റെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചിരുന്ന സിറ്റി സി ബ്രാഞ്ച് സംഘം ഒരുമാസത്തോളമായി ഇയാളെ തമിഴ്നാട് കോട്ടഗിരി, ഊട്ടി ഭാഗങ്ങളിൽ അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് ഇയാൾ എറണാകുളം ആലുവയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി സി ബ്രാഞ്ച്സംഘം ആലുവയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടേയോ (RBI) സൌക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടേയോ (SEBI) വേണ്ടതായ യാതൊരു നിയമാനുസൃതമായ അനുമതിയും ഇല്ലാതെ ടി കാര്യത്തിലുള്ള പൊതു ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്തും കൂടുതൽ പലിശ നല്കാമെന്ന് വാഗ്ദാനം ചെയ്തും സ്വർണ്ണമുൾപ്പെടെ വിവിധ തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങൾ പൌാതുജനങ്ങളിൽ നിന്നും കൈപറ്റി ആയത് തിരിച്ച നല്കാതെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave A Comment