ക്രൈം

വീട്ടമ്മയെ പീഡിപ്പിക്കുകയും സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്തു; പ്രതിക്ക് 24 വർഷം കഠിനതടവും പിഴയും

ചാലക്കുടി: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ  പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിക്ക്   24 വർഷം  കഠിനതടവിനും 2,75000/_ രൂപ പിഴയും വിധിച്ചു . കൊരട്ടി 
കവലക്കാടൻ  50 വയസുള്ള  ഷൈജു പോളിനാണ്  ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ്  ശിക്ഷ വിധിച്ചത് .പിഴ ഒടു ക്കിയില്ലെങ്കിൽ 1 വർഷവും 9 മാസവും  കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നൽകാനും കോടതി നിർദ്ദേശിച്ചു. 

2019 ലാണ് കേസിനാസ്പദമായ സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട അതിജീവിതയെ ഹോട്ടലിൽ വിളിച്ചു വരുത്തുകയും നഗ്നഫോട്ടോകൾ ഉണ്ടെന്നുപറഞ്ഞ് അതിജീവിതയുടെ 3 പവൻ വരുന്ന സ്വർണപാദസ്വരം കൈവശപ്പെടുത്തുകയും നഗ്നഫോട്ടോകൾ മറ്റുള്ളവരെ കാണിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ  വിധിച്ചത് . 

കൊരട്ടി ഐ.എസ്.എച്ച് ഓ ബി.കെ. അരുൺ, എ.എസ്.ഐ  മുഹമ്മദ് ബാഷി,  ഡബ്ലിയുസിപി  ഷാജാ മോൾ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി   സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി . ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ് സിപിഒ  സുനിത.എ.എച്ച്  ഏകോപിപ്പിച്ചു.

Leave A Comment