പോക്സോ കേസ്സിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
തൃശ്ശൂർ: പോക്‌സോ കേസ്സിലെ പ്രതിയായ മണലിത്തറ തെക്കേക്കര വീട്ടിൽ 65 വയസ്സുള്ള ബാബു എന്നയാളെയാണ് വടക്കാഞ്ചേരി പോക്‌സോ അതിവേഗ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.2019 കാലയളവിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന മാധവൻകുട്ടി.കെ യും അസ്സി. സബ്ബ് ഇൻസ്പെക്ടർ സേവ്യറും അടങ്ങിയ സംഘമാണ് കേസ്സിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Leave A Comment