മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു; അന്വേഷണം അസം സ്വദേശിയിലേക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.
Leave A Comment