മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
പാലക്കാട് : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്.കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ കഞ്ചിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Leave A Comment