ക്രൈം

ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് ഡ്രൈവറുടെ ക്രൂര മർദ്ദനം

കോഴിക്കോട്: ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തതിന് ബസ് ഡ്രൈവർ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽഫാ ബസ് ഡ്രൈവർ പന്നിയങ്കര സ്വദേശി ശബരീഷനെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാർ യാത്രികരും ബേപ്പൂർ സ്വദേശികളുമായ ദമ്പതികളാണ് ബസ് ഡ്രൈവറുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. ഡ്രൈവർക്കെതിരെ വധശ്രമത്തിനും സ്ത്രീക്കെതിരെ അതിക്രമം നടത്തിയതിനും കേസെടുത്തു.

Leave A Comment