ക്രൈം

മാളയില്‍ സ്കൂട്ടറിലെത്തി മാലമോഷ്ടിച്ചയാൾ അറസ്റ്റിൽ

മാള: ജോലിസ്ഥലത്തേക്കു വരികയായിരുന്ന അമ്പത്തേഴുകാരിയുടെ രണ്ടര പവൻ മാല പൊട്ടിച്ച സംഭവത്തിൽ തലശ്ശേരി കടപ്പുറംചാലിൽ വീട്ടിൽ ഫാസിലിനെ (33 ) മാള ഇൻസ്പെക്ടർ സോണി മത്തായുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ.സുരേഷ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ജനുവരി മാസം പതിനേഴാം തിയ്യതി ആണ് കേസ്സിനാസ്പമായ സംഭവം. രാവിലെ വീട്ടിൽ നിന്ന് തയ്യൽ കടയിലേക്ക് വരികയായിരുന്നു പരാതിക്കാരിയുടെ രണ്ടര പവൻ മാലയാണ് സ്കൂട്ടറിലെത്തിയ ഫാസിൽ പൊട്ടിച്ചെടുത്തത്. റോഡിലൂടെ നടന്നു പോകുമ്പോൾ സ്കൂട്ടറിൽ പുറകിലൂടെയെത്തി വലിച്ചു പൊട്ടിക്കുകയായിരുന്നു. 

ഇയാളുടെ പെട്ടന്നുള്ള ആക്രമണത്തിൽ സ്ത്രീക്ക് വീണു പരിക്കേറ്റിരുന്നു. കോഴിക്കോട്, തളിപ്പറമ്പ്, കണ്ണൂർ, തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വലപ്പാട്, ചേർത്തല പുത്തൻകുരിശ്ശ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ്, പോക്സോ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ ഫാസിൽ. പരിക്കേറ്റ സ്ത്രീയോട് പ്രതിയുടെ രൂപസാദൃശ്യങ്ങൾ ചോദിച്ചറിഞ്ഞും മോഷണ രീതിയും മനസ്സിലാക്കിയ പോലീസ് സംഭവം ദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തൃശൂരിൽ നിന്നു തലേ ദിവസം മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ മാളയിൽ മോഷണത്തിന് എത്തിയത്. 

ഈ സമയം മറ്റൊരു മോഷണക്കേസ്സിൽ പെരുബാവൂരിൽ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് അവിടെ പിടി കൂടിയ പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. ആലുവയിൽ വിറ്റ മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

പ്രതിയെ റിമാൻ്റ് ചെയ്തു. എസ്.ഐ. ജോജി അല്ലേശു, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , കെ.നവാസ്, കെ.എസ്.ഉമേഷ് എന്നിവരും കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment