കൈപ്പമംഗലത്ത് അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട
കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴിയിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാന്സാഫ് ടീമും കയ്പമംഗലം പോലീസും ചേർന്ന് പിടികൂടി.കൂരിക്കുഴി പുഴങ്കരയില്ലത്ത് അബു താഹിർ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 7 ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു. പിടിയിലായ പ്രതി തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.
Leave A Comment