ക്രൈം

പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമം പ്രകാരം ജയിലില്‍ അടച്ചു

തൃശ്ശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമം പ്രകാരം ജയിലിൽ അടച്ചു.  പെരുമ്പിലാവ് സ്വദേശി കൊമ്പത്തയിൽ വീട്ടിൽ 33 വയസ്സുള്ള റൗഷാദിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത്  ജയിലിൽ അടച്ചത്.

ആറുമാസത്തേക്കാണ്  പ്രതിജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക. കുന്നംകുളം പോലീസിന്റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണദേജയാണ് പ്രതിക്ക് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ വിയൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.

Leave A Comment