ക്രൈം

കുറുമശ്ശേരിയില്‍ ഗുണ്ടാ തലവനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെങ്ങമനാട്: കുറുമശ്ശേരിയില്‍ ഗുണ്ടാ തലവനും, കൊലപാതകക്കേസിലെ മുഖ്യപ്രതിയുമായ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (31) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബുധനാഴ്‌ച പുലർച്ചെ 1.45ഓടെയാണ് തലക്കും, ശരീരമാസകലവും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

'അത്താണി ബോയ്സ് ' എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ സൂത്രധാരനും, തലവനുമായിരുന്നു വിനു. അഞ്ച് വർഷം മുൻപ് സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ചെറായി സ്വദേശി ബിനോയിയെ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപം ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വിനു വിക്രമൻ. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 

തെറ്റിപ്പിരിഞ്ഞ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Comment