ക്രൈം

കൊച്ചിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

കൊച്ചി: വാഴക്കാല സ്വദേശിയായ മനു ജോയിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.  തൃക്കാക്കര പൊലീസാണ് പ്രതി ജസ്റ്റിനെ പിടികൂടിയത്.  വിഷു ദിനത്തില്‍  രാത്രി   മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മനു ജോയ് കൊല്ലപ്പെട്ടത്. പ്രതി ജസ്റ്റിന്‍ മാമ്പള്ളി പറമ്പ് റോഡില്‍ വെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. തൃക്കാക്കര എ സി പി  സന്തോഷിന്റെ നേതൃത്വത്തിലാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജസ്റ്റിനെ റിമാന്‍ഡ് ചെയ്തു.

Leave A Comment