ക്രൈം

സംവിധായകൻ ജോഷിയുടെ വീട്ടിലെ വൻ കവര്‍ച്ച; പ്രതി പിടിയിൽ

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. വീടിന്‍റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്‍റെ സ്ലൈഡിങ് ഡോർ തകർത്താണ് അകത്തുകടന്നത്.

തുടർന്ന് അകത്തെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയിൽ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു.

Leave A Comment