ക്രൈം

ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി

അമൃത്സർ: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീകൊളുത്തി കൊന്നു. പഞ്ചാബിലെ അമൃത്സറിൽ ബുല്ലെനംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം ഗര്‍ഭിണിയായിരുന്ന 23 വയസുകാരി പിങ്കിയെയാണ് ഭര്‍ത്താവ് സുഖ്‌ദേവ് ദാരുണമായി കൊലപ്പെടുത്തിയത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സുഖ്‌ദേവ് പിങ്കിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അര്‍ധ രാത്രിയോടെ പൊലീസ് പിടികൂടി. 

സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ പഞ്ചാബ് പൊലീസിനോട് വിശദ റിപ്പോര്‍ട്ട് തേടി.

Leave A Comment