ക്രൈം

ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ

മതിലകം: ശ്രീനാരായണപുരം പൂവ്വത്തും കടവിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ. തമിഴ് നാട് തെങ്കാശി സ്വദേശി കുബേന്ദ്രൻ ( 55 )നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് വെമ്പല്ലൂരിൽ ആക്രിക്കട നടത്തുന്ന കുബേന്ദ്രൻ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചത്. തുടർന്ന് നിർമ്മാണ കമ്പനിയായ ശിവാലയ ഗ്രൂപ്പ് അധികൃതർ നൽകിയ പരാതിയിൽ മതിലകം പോലീസ് ഇൻസ്പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave A Comment