മാളയിൽ ബൈക്ക് മോഷണ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
മാള: മാളയിൽ ബൈക്ക് മോഷണ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ കുഴൂർ കൈതാരത്ത് വീട്ടിൽ ജിജോ (19) , മേലഡൂർ തെക്കേക്കര വീട്ടിൽ റിജോ( 21) എന്നിവരെയാണ് മാള എസ് എച്ച് ഓ സുനിൽ പുളിക്കൻ,എസ് ഐ സി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തത്.ജൂൺ ഒൻപതിന് മാള പള്ളിപുറത്തുള്ള സിമൻ്റ് ബ്രിക്സ് സൈറ്റിൽ വച്ചിരുന്ന മാള ചെറുകാലത്ത് വീട്ടിൽ റിൻസൻ എന്നയാളുടെ ബൈക്കാണ് മോഷണം പോയത്. പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുമ്പോൾ അന്നമനട പൊറക്കുളം പാലത്തിന് സീപത്തു വച്ചാണ് പോലിസ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു . എസ് ഐ മാരായ സി.എസ്. സുമേഷ് , കെ.കെ. സുൽഫീക്കർ , സിനിയർ സിപിഒ ഡിപീഷ് , വിപിൻ ലാൻ, നജീബ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Leave A Comment