മാളയിലെ ഹോട്ടലിൽ മോഷണം; പ്രതികൾ പിടിയിൽ
മാള: മാളയിലെ ഹോട്ടലിൽ നിന്നും പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാള പൂപ്പത്തി സ്വദേശിയായ അപ്പോഴംപറമ്പിൽ 22 വയസുള്ള അനന്തകൃഷ്ണനെയും, പ്രായപൂർത്തിയാക ഒരു ആൺ കുട്ടിയേയുമാണ് പിടികൂടിയത്.
അനന്തകൃഷ്ണൻ മുൻപും മാളയിലും പരിസര പ്രദേശങ്ങളിലും നടന്ന മോഷണങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണെന്ന് പോലീസ് പറഞ്ഞു.
മാള കടവോരം റെസ്റ്റോറൻ്റിൽ കഴിഞ്ഞ ദിവസം വെളുപ്പിനാണ് മോഷണം നടന്നത്.
ഹെൽമെറ്റ് ധരിച്ചാണ് ഇവർ മോഷ്ടിക്കാനെത്തിയത് എങ്കിലും സിസിടിവിയും മറ്റും നോക്കുകയും സംശയം തോന്നിയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഹോട്ടലിലെ ക്യാഷ് ടേബിളിനകത്തു വച്ച മൊബൈൽ ഫോണും ഹോട്ടൽ അടച്ചപ്പോൾ ഉണ്ടായിരുന്ന ക്യാഷ് ഉടമസ്ഥൻ കൈവശം വച്ചതു കൊണ്ട് 90 രൂപമാത്രം ആണ് മോഷ്ടിച്ചത് .
പ്രായപൂർത്തി ആകത്ത ആളെ ജുവനേൽ ഹോമിൽ ആക്കി
മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ പി. ജയകൃഷ്ണൻ, മാള സബ് ഇൻസ്‌പെക്ടർമാരായ ശ്രീനി കെ. കെ , ശിവൻ കെ.ബി, എ എസ്ഐ നജീബ് പി. ബി, സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ്, സി.പി.ഒ. മാരായ കെ.ജെ.ഷിൻ്റോ, ഇ.ജി. ജിജിൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനു സി.ഡി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment