ക്രൈം

കാപ്പ ലംഘിച്ച ആൾ റിമാൻഡിൽ

മതിലകം: കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 ഭജനമഠം സ്വദേശി കൊച്ചിക്കപ്പറമ്പിൽ അനൂപ് ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ നാല് മാസം മുൻപാണ് തൃശൂർ മേഖല ഡി.ഐ.ജി. കാപ്പ ചുമത്തി നാടുകടത്തി ഉത്തരവിട്ടത്. 

ഇതിനെതിരെ കോടതിയിൽ നിന്നും പ്രത്യേക ഇളവ് വാങ്ങിയ ഇയാൾ കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചതോടെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്

Leave A Comment