ക്രൈം

ദേശീയപാത നിർമ്മാണ സ്ഥലത്തുനിന്നും സാമഗ്രികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ദേശിയപാതയുടെ നിർമ്മാണ ചുമതലയുള്ള
ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലുളള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും 15000/- രൂപയോളം വിലവരുന്ന എട്ടോളം, കമ്പികളും, പാലത്തിന്റെ സപ്പോർട്ടിങ്ങ് ജാക്കികളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.

അന്യസംസ്ഥാന തൊഴിലാളിയായ ആസ്സാം സ്വദേശി   
മൊഫിതുൾ ഇസ്ലാം 28  എന്നയാളാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ എസ് ഐ സാലിം, ജോഷി സിപിഒ മാരായ ശ്രീകല, ബിനിൽ, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment