വഴിയാത്രക്കാരിയുടെ മാലപ്പൊട്ടിച്ച കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ
പറവൂർ: മാലപ്പൊട്ടിക്കൽ കേസിലെറോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ 8.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ. വടക്കേ പറവൂർ, വെടിമറ സ്വദേശി കാഞ്ഞിരപറമ്പിൽ അൻഷാദ് 34 എന്നയാളാണ് അറസ്റ്റിലായത്.
2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലവട്ടം കോടതി ഇയാൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുന്നെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ മറ്റ് നിരവധി കളവ് കേസുകളിൽ പ്രതിയാണ്.
ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ എസ് ഐ തോമാസ് ,സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ബിനിൽ V.B, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment