സ്ത്രീധനപീഡന കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ
കളമശ്ശേരി: സ്ത്രീധനപീഡന കേസിലെ പ്രതിയായ കളമശ്ശേരി സ്വദേശിയായ മധുരവേളി 42 വയസുള്ള ഷിംജിത്ത് എന്നയാളാണ് അറസ്റ്റിലായത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻഭാര്യയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലവട്ടം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുന്നെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അഷ്ടമിച്ചിറ പറമ്പിറോഡിൽ ഒളിവിൽ താമസിച്ചുവരവെയാണ് പ്രതി അറസ്റ്റിലായത്. ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ എസ് ഐ തോമാസ്, ജെയ്സൺ, സിപിഒ മാരായ വിപിൻകൊല്ലറ, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment