ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
കയ്പമംഗലം: ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് പുത്തൻപറമ്പിൽ സഫീർ ഹസനെ (25) യാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം എസ്എച്ച്ഒ എം .കെ . ഷാജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Leave A Comment