ക്രൈം

ഫ്ലാറ്റിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; 'ആറാട്ടണ്ണൻ അടക്കം 5 പേർക്കെതിരേ കേസ്

കൊച്ചി: ഷോര്‍ട് ഫിലിം സംവിധായകന്‍ വിനീതിനെതിരെ ബലാല്‍സംഗക്കേസ്. യു ട്യൂബര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ പീഡനക്കേസ്. അലന്‍ ജോസ് പെരേര എന്ന യുട്യൂബര്‍ക്കെതിരെയും കേസെടുത്തു. ട്രാന്‍സ് ജെന്‍ഡറിന്‍റെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തത്. ബ്രൈറ്റ്, അഭിലാഷ് എന്നിവരാണ് കേസിലുൾപ്പെട്ട മറ്റ് രണ്ട് പേർ.    ഏപ്രില്‍ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേരാനെല്ലൂര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി പ്രതികള്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബാക്കി പ്രതികള്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സംഭവത്തില്‍ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്. അതേസമയം, കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

Leave A Comment