ക്രൈം

മംഗളൂരുവില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പറവൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍. പറവൂര്‍ സ്വദേശി അനീഷ് കുമാറിനെയാണ് കര്‍ണ്ണാടക പോലീസ് ട്രെയിന്‍ യാത്രയ്ക്കിടെ കാസര്‍ഗോഡ് വെച്ച് അറസ്റ്റ് ചെയ്തത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മംഗളൂരുവില്‍ കങ്കനാടിയില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടു പോയത്.

മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്ക് പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പം കൂട്ടിയെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

Leave A Comment