തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ പിടിയില്‍
തൃശൂർ: പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ പിടിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ ഡേവിസ് (30) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തര്‍ക്കത്തിനിടെ പതിനാലുകാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ലിവിനെ കൊല്ലാനുപയോഗിച്ച കത്തി പതിനാലുകാരന്റെത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
Leave A Comment