ക്രൈം

കടമായി നൽകിയ സ്വർണ വള തിരികെ ചോദിച്ചതിന് ബന്ധുവായ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കടമായി നൽകിയ സ്വർണ വള തിരികെ ചോദിച്ചതിന് ബന്ധുവായ യുവതിയെ ആക്രമിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിലായി. കാട്ടാകുളം എടമുട്ടത്ത് വീട്ടിൽ 45 വയസുള്ള കൃഷ്ണൻ ബാബുവിനെയാണ് കൊടുങ്ങല്ലൂർ എസ്.ഐ സാലിം അറസ്റ്റ് ചെയ്തത്. 

തൻ്റെ സഹോദരിക്ക് വായ്പയായി നൽകിയ വള തിരികെ ചോദിച്ച ബന്ധുവായ സ്ത്രീയെ ഇയാൾ മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പ്രൊബേഷൻ എസ്.ഐ വൈഷ്ണവ്, സി.പി.ഒ ബിനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Leave A Comment