കൊടുങ്ങല്ലൂരിൽ 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.ഇതോടെ ഈ കേസിൽ നാല് പേർ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്.ഇയാളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തു.ഗ്രേഡ് എസ്.ഐ സെബി, സി.പി.ഒമാരായ അഖിൽ, ബിനിൽ, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് കടത്താനായി സ്വിഫ്റ്റ് കാർ സംഘടിപ്പിച്ചു നൽകിയത് ഹക്കീമാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്തിയ തിരുവനന്തപുരത്ത് താമസക്കാരനായ എറണാകുളം ഉദ്യോഗ മണ്ഡൽ സ്വദേശി ജയേഷ്, തൊടുപുഴ സ്വദേശി അൻസൽ, ഇവർക്ക് പണം നൽകിയ വള്ളക്കടവ് സ്വദേശി നാസർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
Leave A Comment