ക്രൈം

മെഴുകുതിരി വാങ്ങാനായെത്തിയ 9 വയസ്സുകാരനെ ജനാലയിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുവയസ്സുകാരനെ ഇയാള്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ കുട്ടിയുടെ വായയും മൂക്കും പൊത്തി പിടിച്ചു.

കുതറി ഓടിയ കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കെട്ടിയിടുകയും ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മണിക്കുട്ടനെ കോടതി റിമാന്‍ഡ് ചെയ്തു.

Leave A Comment