പോക്സോ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 1.10 ലക്ഷം രൂപ പിഴയും
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചയാൾക്ക് ഇരട്ട ജീവപര്യന്തം തടവും 1.10 ലക്ഷം രൂപ പിഴയും ചുമത്തി കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. നാടോടിവിഭാഗത്തിൽപ്പെട്ട മുത്തു (28)വിനെ നെയാണ് ശിക്ഷിച്ചത്.2022 മേയിൽ എടമുട്ടത്താണ് സംഭവം. ജീവപര്യന്തം എന്നാൽ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം മുഴുവനായിത്തന്നെ ശിക്ഷ അനുഭവിക്കേണ്ടതാണെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. സുലാൽ ഹാജരായി.
Leave A Comment